Swades (2004)



സ്വദേശ്    DOWNLOAD SWADES MALAYALAM SUBTITLE


അശുതോഷ് ഗോവാരിക്കർഎഴുതി നിർമ്മിച്ച് സംവിധാനം ചെയ്ത് 2004ൽ പുറത്തിറങ്ങിയ ഇന്ത്യൻ ചലച്ചിത്രമാണ് സ്വദേശ് (ഹിന്ദിस्वदेशഉർദുسودیشഇംഗ്ലീഷ്Homeland)                 ഷാരൂഖ് ഖാനും പുതുമുഖമായ ഗായത്രി ജോഷിയുമാണ് ചിത്രത്തിലഭിനയിച്ച പ്രധാന അഭിനേതാക്കൾ.ബോക്സ് ഓഫീസിൽ ചിത്രം പരാജയപ്പെട്ടെങ്കിലും നിരൂപരുടെ മുക്തകണ്ഠ പ്രശംസ ലഭിച്ചു.

ഇതിവൃത്തം

മോഹൻ ഭാർഗവ് (ഷാരൂഖ് ഖാൻനാസയിൽ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞനാണ്.അദ്ദേഹം തന്റെ വളർത്തമ്മയായിരുന്ന കാവേരിയമ്മയെ(കിഷോരി ബലാൽ) കണ്ടെത്തി അമേരിക്കയിൽ തന്നോടൊപ്പം പാർപ്പിക്കണം എന്ന ഉദ്ദേശ്യവുമായി ഇന്ത്യയിലെത്തുന്നു.കാവേരിയമ്മയെത്തേടി ചരൺപൂർ എന്ന ഗ്രാമത്തിലെത്തുന്ന മോഹന് കാണാനാവുന്നത് ജാതി വേർതിരിവുകളും നിരക്ഷരതയും ശൈശവ വിവാഹങ്ങളുമാണ്.തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.