MALAYALAM SUBTITLES

സബ്ടൈറ്റിൽ

           സാധാരണയായി സിനിമയുടെയോ ടെലിവിഷൻ പരുപടിയുടെയോ വീഡിയോ ഗെയിമുകളുടെയോ തിരക്കഥ വിവരങ്ങളോ സംഭാഷണങ്ങളോ സ്ക്രീനിൽ പ്രദർശിപ്പിക്കുന്നതിനെ സബ്ടൈറ്റിൽ അഥവാ ഉപശീർഷകങ്ങൾ എന്ന് പറയുന്നു. സ്ക്രീനിൻറെ താഴെ ആണ് സബ്ടൈറ്റിൽ പ്രദർശിപ്പിക്കാറുള്ളത്. എന്നാൽ ഇന്ന് അത് പ്രേക്ഷകന് സ്ക്രീനിൽ ഇഷ്ടമുള്ള ഇടത്ത് പ്രതിഷ്ടിക്കാനുള്ള സൗകര്യമുണ്ട്.ബധിരരെയോ കേൾക്കുവാൻ ബുദ്ധിമുട്ട് നേരിടുന്നവരെയോ ലക്ഷ്യം വച്ചാണ് ആദ്യം അതെ ഭാഷയിൽ (Same-language captions) തന്നെ സ്ക്രീനിനു താഴെ എഴുതി കാണിക്കുന്ന രീതി നിലവിൽ വന്നത്.മനസ്സിലാകാത്ത ഭാഷയിലോ വിദേശ ഭാഷയിലോ ഡയലോഗ് പിന്തുടർന്ന് അർഥം മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഭാഷയിലോ ടെലിവിഷൻ പരിപടികളോ സിനിമകളോ കാണുമ്പോൾ പ്രേക്ഷകൻറെ സംവേദനം ശക്തമാക്കുക എന്ന ലക്ഷ്യം കൂടി ഇന്ന് സബ് ടൈറ്റിലുകൾക്ക് ഉണ്ട്.

മലയാളം സബ്ടൈറ്റിലുകൾ

    
        പല ലോകഭാഷകളിൽ ഉള്ളത് പോലെ തന്നെ ഇപ്പോൾ മലയാളഭാഷയിലും സബ്ടൈറ്റിലുകൾ ലഭ്യമാണ്. സാമൂഹികമാധ്യമങ്ങൾ കേന്ദ്രീകരിച്ചു ഉള്ള കൂട്ടയ്മകൾ ആണ് ഇതിനു മുൻകൈ എടുക്കുന്നത്.ക്ലാസ്സിക്കുകൾ ഉൾപ്പെടെ പല വിദേശസിനിമകൾക്കും ചുരുക്കം ചില ഹിന്ദി സിനിമകൾക്കും ഇപ്പോൾ മലയാളം സബ്ടൈറ്റിൽ ലഭ്യമാണ്.
            മലയാളികളിൽ 70 ശതമാനം പേർക്കും ഹിന്ദി അറിയാം, എന്നാൽ ഹിന്ദി പൂർണ്ണമായി അവർക്കറിയില്ല. ഒരു ഹിന്ദി സിനിമ കാണുമ്പോൾ പല ഭാഗങ്ങളും അവര്‍ക്ക് മനസ്സിലക്കില്ല. ഇതിനുള്ള പരിഹാരമാണ്‌ മലയാളം സബ്ടൈറ്റിലുകൾ .

സബ്ടൈറ്റിലുകൾ എങ്ങിനെ ഉപയോഗിക്കാം.
              സിനിമ പ്ലേ ചെയ്യ്തത്തിനു ശേഷം സബ്ടൈറ്റില്‍ എന്നാ ഓപ്ഷന്‍ എടുത്തു ഇവിടെ നിന്നുള്ള SRT ഫയല്‍ സെലക്റ്റ് ചെയ്‌താല്‍ സബ്ടൈറ്റില്‍ മലയാളത്തില്‍ കാണാവുന്നതാണ്. നിങ്ങളുടെ ഓപ്പറെറ്റിംഗ് സിസ്റ്റം Windows 7 ആണെങ്കില്‍ KM Player, Media Player Classic എന്നീ പ്ലെയറില്‍ വളരെ മിഴിവോട് കൂടി സബ്ടൈറ്റില്‍ കാണാന്‍ സാധിക്കും. Windows Media Player മലയാളം സബ്ടൈറ്റില്‍ കാണുന്നതിന് നമ്മുടെ സബ്ടൈറ്റില്‍ മൂവിയുള്ള ഫോള്‍ഡറിലേക്ക് കോപ്പി ചെയ്യുക. അതിനുശേഷം സബ്ടൈറ്റില്‍ ഫയലിനെ മൂവിഫയലിന്റെ അതേ പേരിലേക്ക് റിനേം ചെയ്യുക.

               ഇനി XP ആണെങ്കില്‍ ചിലപ്പോ ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്യേണ്ടി വരും. മലയാളം യൂണികോഡ് ഫോണ്ട് ആയ രചന, കാര്‍ത്തിക എന്നിവ ഡൌണ്‍ലോഡ് ചെയ്യാന്‍ ഗൂഗിള്‍ സഹായിക്കും. ഇവ ഡൌണ്‍ലോഡ് ചെയ്തിട്ടും പ്രശ്നം തീരുന്നില്ലെങ്കില്‍ തല്‍ക്കാലം SRT ഫയല്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് മലയാളം സബ്ടൈറ്റില്‍ കാണാന്‍ സാധിക്കില്ല.


              മൊബൈൽ ഫോണിലും ടാബുകളിലും MX Player, KM palyer, VLC Player എന്നിവയിലൂടെ സബ്ടൈറ്റില്‍ കാണാന്‍ സാധിക്കും.